ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി എം.പി.സുരേഷ് (53) ആണ് മരണപ്പെട്ടത്. ഒരാഴ്ച മുൻപ് തമിഴ്നാട്ടിൽ നിന്നും എത്തിയ ഇദ്ദേഹം സർക്കാർ നിർദേശം പാലിച്ച് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിക്കുമ്പോൾ ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
Also read : കോവിഡ്19: കേരളത്തിൽ സമൂഹവ്യാപനം ഉണ്ടോന്നറിയാൻ പഠനം ആരംഭിച്ചു
കേരളത്തിൽ നേരത്തെയും കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നവർ മരണപ്പെട്ടിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ആർക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേരളത്തിൽ കൊവിഡിൻ്റെ സമൂഹവ്യാപന സാധ്യത കണ്ടെത്താനായി ഐസിഎംആറിൻ്റെ നേതൃത്വത്തിൽ പഠനം ആരംഭിച്ചിട്ടുണ്ട്.
Post Your Comments