KeralaLatest NewsNews

കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയത്തെത്തിയ യുവാക്കള്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തു

കോട്ടയം : കോവിഡ് നിർദേശം ലംഘിച്ച് ബംഗളൂരുവിൽ നിന്ന് കോട്ടയത്തെത്തിയ യുവാക്കൾക്കും ബസ് ഡ്രൈവർക്കുമെതിരെ കേസെടുത്തു. കുമളി ചെക് പോസ്റ്റിൽ നിന്നും ടൂറിസ്റ്റ് ബസിൽ എത്തിയ അടൂർ സ്വദേശി വിനോദ് (33), നെടുമുടി സ്വദേശി ജീവൻ(20) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നും വന്ന ഇവര്‍ വീട്ടില്‍ പോകാന്‍ ടൗണിലെ ചില ടാക്സികാരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കോട്ടയം ഈസ്റ്റ് പൊലീസ്സ്റ്റേഷനില്‍ എത്തുന്നത്. കുമളി ചെക്ക്പോസ്റ്റ് കടന്നെത്തിയ തങ്ങളെ പാതിവഴിയില്‍ ബസ്സുകാര്‍ ഇറക്കിവിട്ടതാണെന്നായിരുന്നു യുവാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഒരാള്‍ക്ക് പത്തനംതിട്ടയിലേക്കും മറ്റേയാള്‍ക്ക് ആലപ്പുഴയിലേക്കുമാണ് പേകേണ്ടതെന്ന് വ്യക്തമായി. എന്നാല്‍ പാസില്ലാതെ ജില്ലയില്‍ പ്രവേശിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇവരെ അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഇറക്കിവിട്ട് പോയ ബസ്സ് പിറവത്ത് നിന്നും പൊലീസ് പിടികൂടി. ബസ്സ് ജിവനക്കാര്‍ക്കെതിരെയും കേസുണ്ട്. 25 ലധികം പേരുമായാണ് ബസ് എത്തിയതെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. ആളുകളെ കേരളത്തിലേക്ക് എത്തിക്കാന്‍ ബസ്സിന് പാസുണ്ടെന്നും ബാക്കിയുള്ളവരെ കൃത്യമായ സ്ഥലങ്ങളിലാണ് ഇവര്‍ ഇറക്കി വിട്ടതെന്നും ജില്ല പോലസ് മേധാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button