പ്രയാഗ് രാജ് : യുവാവ് സ്വന്തം വീട്ടുകാരെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ പ്രയാഗ് രാജിലെ പ്രീതം നഗറിൽ കഴിഞ്ഞ ദിവസം രാത്രി ഇരുപത്തിയെട്ടുകാരനായ ആതിഷ് കേസർവാണി ആണ് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും കൊന്നത്. . മോശപ്പെട്ട കൂട്ടുകെട്ടിനെയും അവിഹിത ബന്ധത്തെയും ചൊല്ലി വീട്ടിൽ നിരന്തരമുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണം. രണ്ടാഴ്ച നീണ്ട ആസൂത്രണത്തിന് ശേഷമാണ് യുവാവും സുഹൃത്തുക്കളും കൃത്യം നടത്തിയത്.
Also read : പിടി തരാതെ കടുവ; ഭീതിയുടെ മുൾമുനയിൽ പ്രദേശവാസികൾ
വീട്ടുകാരെ കൊലപ്പെടുത്താൻ ആതിഷ് സുഹൃത്തായ അനൂപ് ശ്രീവാസ്തവ എന്നയാളുടെ സഹായം തേടി. ഇയാൾ വഴി മറ്റ് രണ്ട് പേരെ കൂടി സംഘടിപ്പിച്ചു. മൂന്ന് പേർക്കും 75000 രൂപ വീതം നല്‍കി. ഇവരെയും കൊണ്ട് വീട്ടിലെത്തിയ ആതിഷ് നാല് പേരെയും ബലമായി കീഴ്പ്പെടുത്തി വായ് കെട്ടിയതിന് ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന് പോലീസിനെ വിളിച്ച് വരുത്തി താൻ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ കണ്ട കാഴ്ചയാണിതെന്ന് വിശദീകരിച്ചു. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യ ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്. അവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പ്രയാഗ് രാജ് പോലീസ് അറിയിച്ചു.
Post Your Comments