Latest NewsNewsSaudi ArabiaGulf

സൗദിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെ ഭാര്യയും കുഞ്ഞും മരിച്ച നിലയില്‍ : യുവാവിന്റെ മാതാവ് ആശുപത്രിയില്‍

റിയാദ് : സൗദിയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയി ചികിത്സയില്‍ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപതു വയസ്സ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : കോവിഡ് മഹാമാരിയില്‍ എല്ലാവരും മാനസിക വിഷമത്തില്‍ : പ്രാര്‍ത്ഥനയ്ക്കായി ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

നാലു ദിവസം മുന്‍പ് അസുഖം കാണിക്കാനായാണ് ബിജു ആശുപത്രിയില്‍ പോയത്. പിന്നീട് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടില്‍നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്.

ഇതിനിടെ, രണ്ടു ദിവസം മുന്‍പാണ് ബിജുവിന്റെ ഭാര്യയും കുഞ്ഞുമായി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്‌ളാറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും അതേ നിലയില്‍ കണ്ടപ്പോള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. പിന്നീട് പൊലീസെത്തി തുറന്നു പരിശോധിച്ചപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സെത്തി ഇവരുടെ മൃതശരീരങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. അവശയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്‌സിങ് മേഖലയിലുള്ള യുവതി ഇവിടെ ജോലി നേടാനുള്ള ശ്രമത്തിലായിരുന്നു.

മദീന എയര്‍പോര്‍ട്ടില്‍ എട്ടു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ബിജുവിനു അടുത്തിടെ ജോലി നഷ്ടമായിരുന്നു. മദീന എയര്‍പോര്‍ട്ടില്‍ വണ്ടര്‍ലാ എന്ന കമ്പനിക്ക് കീഴില്‍ ബെല്‍റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button