
വാഷിങ്ടൺ : കോവിഡിനെ ചെറുക്കാൻ ഇന്ത്യയ്ക്ക് വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറസിനെതിരായ വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു
“യുഎസ് തങ്ങളുടെ സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കും. ഞങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നമുക്ക് ഒരുമിച്ച് തോല്‍പിക്കാം” എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലും വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം അമേരിക്ക സഹകരിക്കുമെന്നും, ഇന്ത്യക്കാരായ അമേരിക്കക്കാര്‍ മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ വര്‍ഷമവസാനത്തോടെ വാക്‌സിന്‍ ലഭ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments