ലോക രാജ്യങ്ങളെ കോവിഡ് മഹാമാരിയിലേക്കു കൊണ്ടുതള്ളിയ ചൈനയ്‌ക്കെതിരെ ബഹുരാഷ്ട്രങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. ചൈന പരീക്ഷിച്ച വൈറസാണ് കൊറോണയെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയും ഇതിന് സമാന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അമേരിക്കയിൽ 85000 പേർക്കാണ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞത്. ഒരു യുദ്ധത്തില്‍ സംഭവിക്കുന്നതിനേക്കാള്‍ ആള്‍ നാശമാണ് ഉണ്ടായത്.
കൊറോണ വൈറസിനെ ഫലപ്രദമായി തടയാന്‍ ഒന്നും ചെയ്യാത്ത ലോകാരോഗ്യ സംഘടനയെ ട്രംപ് തള്ളിപ്പറയുകയും അവര്‍ക്കുള്ള ഗ്രാന്റ് അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയും ട്രംപ് തേടിയിട്ടുണ്ട്. ആപത് ഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാന്‍ മലേറിയയ്ക്കുപയോഗിക്കുന്ന മരുന്നെത്തിച്ചു തന്ന മോദിയെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയെ ലോകാരോഗ്യ സംഘടനയുടെ നേതൃസ്ഥാനത്ത് എത്തിക്കാനൊരുങ്ങുകയാണ് അമേരിക്ക.ചൈനീസ് സര്‍ക്കാര്‍ പകയോടെ കാര്യങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു.
ഇതിന്റെ ഫലമായി ആഗോളതലത്തില്‍ മഹാമാരിയായി കോവിഡ് മാറി. ഇതുമൂലം നിരവധി അമേരിക്കക്കാര്‍ക്കാണ് കഷ്ടപ്പാടുണ്ടായിരിക്കുന്നത്. ഇതേ സര്‍ക്കാരാണ് സ്വന്തം ജനങ്ങളെ ലേബര്‍ ക്യാംപുകളില്‍ തളച്ചിടുന്നതും അമേരിക്കയുടെ സാങ്കേതിക വിദ്യയും തൊഴിലും മോഷ്ടിക്കുന്നതും നമ്മുടെ സഖ്യകക്ഷികളുടെ പരമാധികാരത്തിന്മേല്‍ ഭീഷണിയുയര്‍ത്തുന്നതും.ചൈനീസ് സര്‍ക്കാരിനോട് അവരുടെ കള്ളം, ചതി, മൂടിവയ്ക്കലുകള്‍ എന്നിവയ്ക്കു കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്.
ഇതിനായി സെനറ്റര്‍ ടോം ടില്ലിസ് 18 ഇന പദ്ധതി പുറത്തുവിട്ടു. ഇന്ത്യയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ചൈനയില്‍നിന്നു നിര്‍മാണ യൂണിറ്റുകളെ മാറ്റി ഇന്ത്യയിലേക്കും വിയറ്റ്‌നാമിലേക്കും തയ്‌വാനിലേക്കും കൊണ്ടുവരികയെന്നും ഈ രാജ്യങ്ങളുമായി സൈനിക സഹകരണം ശക്തമാക്കണമെന്നും ടില്ലിസിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.ചൈനയില്‍നിന്ന് യുഎസിലേക്ക് എല്ലാ ഉല്‍പ്പാദന നിര്‍മാണ യൂണിറ്റുകളും മാറ്റണം.
അങ്ങനെ ചൈനയില്‍നിന്നുള്ള സപ്ലൈ ചെയിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം.ചൈനീസ് ഹാക്കിങ്ങിനെതിരെ സൈബര്‍ സുരക്ഷ ശക്തമാക്കണം. കടംവീട്ടാന്‍ ചൈന അമേരിക്കന്‍ നികുതിദായകരുടെ പണം ഉപയോഗിക്കുന്നതു തടയുക. ചൈനീസ് കമ്ബനിയായ വാവെയ്‌യ്ക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തുക.2022ല്‍ ബെയ്ജിങ്ങില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംപിക്‌സ് പിന്‍വലിക്കാന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെടണം.
യുഎസിനകത്തു വന്ന് ചൈന നടത്തുന്ന സംഘടിതമായ ആശയപ്രചാരണം അവസാനിപ്പിക്കണം.ലോകാരോഗ്യ സംഘടനയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. മറ്റു രാജ്യങ്ങളെ കടത്തില്‍പ്പെടുത്തി ചൈന നടത്തുന്ന നയതന്ത്രത്തെ പുറത്തുകൊണ്ടുവരണം ടില്ലിസ് പറയുന്നു.
Post Your Comments