Latest NewsNewsInternational

സംസ്ഥാനത്ത് കോവിഡിനു പിന്നാലെ വരുന്ന പ്രളയം : കേരളത്തിന് ഫിലിപ്പീന്‍സിന്റെ മുന്നറിയിപ്പ്

മനില : സംസ്ഥാനത്ത് കോവിഡിനു പിന്നാലെ വരുന്ന പ്രളയം , കേരളത്തിന് ഫിലിപ്പീന്‍സിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കനത്ത മഴയും പ്രളയവുമെത്തിയാല്‍ നേരിടാനുള്ള നടപടികളിലേക്കു കേരള സര്‍ക്കാര്‍ കടക്കുമ്പോള്‍ ഫിലിപ്പീന്‍സില്‍ നിന്നാണ് ഇതേ കുറിച്ച് മുന്നറിയിപ്പ് വരുന്നത്. ഫിലിപ്പീന്‍സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു മുന്നേറുന്നതിനിടെയാണു രാജ്യത്തെ ഞെട്ടിച്ച് വോങ്‌ഫോങ് ചുഴലിക്കൊടുങ്കാറ്റെത്തിയത്. ഇതിനെത്തുടര്‍ന്ന് വീടുകളില്‍നിന്നും മറ്റും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത് ഒന്നര ലക്ഷത്തോളം പേരെ. കിഴക്കന്‍ സമര്‍ പ്രവിശ്യയില്‍ മേയ് 14 മുതല്‍ ആഞ്ഞടിച്ച ടൈഫൂണ്‍ വോങ്‌ഫോങ്ങാണ് കോവിഡില്‍പ്പെട്ടു നട്ടംതിരിഞ്ഞു നില്‍ക്കുന്ന ഫിലിപ്പീന്‍സിനു പുതിയ തിരിച്ചടിയായത്.

read also : സംസ്ഥാനത്ത് അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നാല്‍ മുന്‍കൂട്ടി നടപടികളെടുത്ത് കെഎസ്ഇബി

അതേസമയം, വെള്ളിയാഴ്ച രാത്രി വരെ ആകെ 2337 പേരാണ് ഫിലിപ്പീന്‍സില്‍ കോവിഡില്‍നിന്നു മുക്തി നേടിയത്. മരണസംഖ്യ 790ലെത്തി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കും ഫിലിപ്പീന്‍സിലാണ്. അതിനിടയ്ക്കാണ് വ്യാഴാഴ്ച കിഴക്കന്‍ സമറില്‍നിന്ന് വടക്കു പടിഞ്ഞാറു ഭാഗത്തെ ലുസോണ്‍ ദ്വീപിലേക്ക് മണിക്കൂറില്‍ 150 കി.മീ വേഗതയില്‍ കൊടുങ്കാറ്റെത്തിയത്. ഒട്ടേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button