Latest NewsSaudi ArabiaNews

മൈദ ചാക്കുകള്‍ സൂക്ഷിച്ചത് ടോയ്‌ലറ്റിൽ: റസ്റ്റോറന്റ് പൂട്ടിച്ച് സൗദി അധികൃതര്‍

തായിഫ്: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച റസ്റ്റോറന്റ് പൂട്ടിച്ച് സൗദി അധികൃതര്‍. ഈസ്റ്റ് തായിഫ് ബലദിയ പരിധിയിലാണ് സംഭവം. നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പാചകം ചെയ്യുന്നതിനുപയോഗിച്ചിരുന്ന മൈദ, തൊഴിലാളികളുടെ താമസ സ്ഥലത്തെ ടോയ്‍ലെറ്റിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇറച്ചിയുടേയും പച്ചക്കറികളുടെയും വന്‍ശേഖരം ഇവിടെ ഉണ്ടായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ യാതൊരു ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിന് കനത്ത പിഴ ചുമത്തിയതായും മറ്റ് ശിക്ഷാ നടപടികളും ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button