മുംബൈ • ‘കഹാനി ഘർ ഘർ കീ’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തി നേടിയ നടന്‍ സച്ചിന്‍ കുമാര്‍ വെള്ളിയാഴ്ച അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ലജ്ജയിൽ നെഗറ്റീവ് ലീഡായി പ്രത്യക്ഷപ്പെട്ട സച്ചിൻ അതിനുശേഷം അഭിനയം ഉപേക്ഷിച്ച് ഫോട്ടോഗ്രാഫറായിരുന്നു.
രാത്രി ഉറങ്ങാന്‍ കിടന്ന സച്ചിന്‍ അടുത്തദിവസം വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു അദ്ദേഹം.രാത്രി വൈകിയോ അതിരാവിലെയോ ആകാം മരണം സംഭിച്ചതെന്ന് സച്ചിന്റെ സുഹൃത്ത് രാകേഷ് പോൾ പറഞ്ഞു.
സച്ചിനെ അവസനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ നിര്യാണത്തെക്കുറിച്ച് താന്‍ അറിഞ്ഞപ്പോഴേക്കും മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയിയിരുന്നുവെന്നും രാകേഷ് പറഞ്ഞു.
സച്ചിന്റെ നിര്യാണത്തില്‍ രാകേഷ് പോൾ, ചേതൻ ഹൻസ്‌രാജ്, വിനീത് റെയ്‌ന, സുരഭി തിവാരി തുടങ്ങി ടെലിവിഷന്‍ മേഖലയിലെ നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments