KeralaLatest NewsNews

രമ്യ ഹരിദാസ് വീണ്ടും സമ്പർക്കപട്ടികയിൽ; കെ. ബാബുവിനോടും ക്വാറൻറീനിൽ പോകാൻ നിർദേശം

പാലക്കാട്: കൊറോണ വൈറസ് സ്ഥിരീകരിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും നെന്മാറ എം.എൽ.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മേയ് ഒമ്പതിന് ഇരുവരും സന്ദർശനം നടത്തിയിരുന്നു.

ALSO READ: നാലാം ഘട്ട ലോക്ക് ഡൗൺ; മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തു വിടുന്നത് സംബന്ധിച്ച് നിർണായക യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

നെന്മാറ എം.എൽ.എയുമായ കെ. ബാബുവിനോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജനപ്രതിനിധികളടക്കം നൂറോളം പേർ മുതലമട സ്വദേശിയുടെ സമ്പർക്കപട്ടികയിലുണ്ട്. രോഗി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button