
മുംബൈ: മുംബൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ഗൊരേഗാവില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
read also : കൊറോണയെ നേരിടാന്‍ ഒന്നിലേറെ വാക്‌സിനുകള്‍ വേണ്ടിവരും, ആശങ്കയോടെ ഗവേഷകര്‍
അംബി സ്വാമിക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് സൂചനയില്ല. പനിയും ചുമയും ബാധിച്ച് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വീട്ടില്‍ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം നാല് ആയി.
Post Your Comments