തിരുവനന്തപുരം : സംസ്ഥാനം കോവിഡ് മുക്തി നേടിയെന്ന തെറ്റിധാരണ പലരിലും , വൈറസിന്റെ ഗൗരവം മനസിലാക്കാതെ പലരും മാസ്‌ക് ധരിയ്ക്കാതെ കൂട്ടം കൂടി പുറത്തിറങ്ങുന്നു. കോവിഡ് കൂടുതല്‍ ഭീഷണിയായിരിയ്ക്കുന്ന ഈ സമയത്ത് പ്രതിരോധ മാര്‍ഗങ്ങള്‍ മറന്നിരിക്കുകയാണ് കേരളം. മാസ്‌ക് വയ്ക്കുന്നവര്‍ കുറയുന്നു. ഉപയോഗിക്കുന്നതു തന്നെ അലക്ഷ്യമായാണ്. അകലം പാലിക്കുന്നതിലും ജാഗ്രതക്കുറവ് പ്രകടമാണ്. വിദേശത്തുനിന്നുള്ളവരും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും കൂടുതലായി എത്തിത്തുടങ്ങിയ സാഹചര്യത്തിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴുമാണു കേരളീയര്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നതെന്നതു ശ്രദ്ധേയം.
Read Also : കേരളത്തില്‍ ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടം : സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും… അതീവ ജാഗ്രത വേണം
ഗള്‍ഫില്‍നിന്നു വന്ന 7 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്നു വന്ന 6 പേരുമടക്കം 16 പേര്‍ക്കുകൂടി വെള്ളിയാഴ്ച കേരളത്തില്‍ കോവിഡ് ബാധിച്ചിരുന്നു. ആരും രോഗമുക്തരായതുമില്ല. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 80 ആയി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 3 പേരും വയനാട്ടിലാണ്. ചെന്നൈ കോയമ്പേട്ടുനിന്നു വയനാട്ടിലെത്തി രോഗബാധിതനായ ഡ്രൈവറും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും വഴി ഒരുവയസ്സുള്ള കുഞ്ഞിനും മറ്റൊരാള്‍ക്കും രോഗം ബാധിച്ചു. കോയമ്പേട്ടുനിന്നെത്തിയ തൊഴിലാളി വഴിയും ഒരാള്‍ക്കു കോവിഡ് ബാധിച്ചു. യുഎഇയില്‍നിന്നെത്തിയ ഗര്‍ഭിണിയും ഭര്‍ത്താവുമാണു വയനാട്ടിലെ മറ്റു 2 രോഗികള്‍.
Post Your Comments