തിരുവനന്തപുരം: പോലീസിന്റെ നടപടിക്രമങ്ങളില്‍ മാറ്റം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പുറത്തിറങ്ങി. പ്രതികളെ അറസ്റ്റ് ചെയ്താല്‍ നേരിട്ട് ലോക്കപ്പിലേക്കു കൊണ്ടുപോകണം, ലോക്കപ്പിലും സാമൂഹിക അകലം പാലിക്കണം, എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കേണ്ട, ഓണ്‍ലൈന്‍ പരാതികള്‍ പ്രോത്സാഹിപ്പിക്കണം, മൊഴിയെടുപ്പ് വീഡിയോ കോള്‍ മുഖേനയാകണം. എല്ലാ പോലീസുകാരും മാസ്ക്കും ഗ്ലൗസും ധരിക്കണം എന്നിങ്ങനെയാണ് പ്രധാന നിർദേശങ്ങൾ.
Read also: ബസുകളില്‍ അന്യസംസ്ഥാനക്കാരെ കുത്തിനിറച്ച് കൊണ്ടുപോയി : കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് ഒഴിവാക്കണം, പിടിയിലാകുന്ന പ്രതിയുടെ മെഡിക്കല്‍ പരിശോധനകള്‍ പെട്ടെന്ന് തന്നെ നടത്തണം. കോവിഡ് സുരക്ഷാ മാര്‍ഗം സ്വീകരിക്കണം, ചോദ്യം ചെയ്യുന്ന സമയം പ്രതി മുഖാവരണം ധരിക്കണം എന്നും നിർദേശത്തിൽ പറയുന്നു.
Post Your Comments