ലുധിയാന : പൊള്ളുന്ന വെയിലത്ത് ഭക്ഷണവും വെള്ളവും കയ്യില്‍ പൈസയുമില്ലാതെ നിരവധി അതിഥി തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് പലായനം നടത്തുന്നത്. കഴിഞ്ഞ ദിവസം പതിനേഴ് പേരടങ്ങുന്ന ഒരു കുടിയേറ്റ കുടുംബം ലുധിയാനയില്‍ നിന്നും മധ്യപ്രദേശിലെ സിംഗ്രോളിയിലേക്ക് യാത്ര തിരിച്ചിരുന്നു. യാത്രക്കിടയില്‍ പരിക്കേറ്റ കുട്ടിയെ താല്‍ക്കാലികമായുണ്ടാക്കിയ സ്ട്രെക്ചറില്‍ ചുമന്ന് കുടുംബം നടന്നത് 800 കിലോമീറ്ററാണ്. 1300 കിലോമീറ്റര്‍ ദൂരമുണ്ട് വീട്ടിലേക്ക്. ലുധിയാനയിലെ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരെന്ന് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംഗ്രോളിയിലേക്കുള്ള യാത്രക്കിടയില്‍ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. നടക്കാന്‍ പോലും കുട്ടിക്ക് കഴിയില്ലായിരുന്നു. തുടർന്ന് ഒരു കയറ്റുകെട്ടില്‍ കൊണ്ട് താല്‍ക്കാലിക സ്ട്രക്ചറുണ്ടാക്കി കുട്ടിയെയും ചുമന്നായി പിന്നീടുള്ള ഇവരുടെ യാത്ര. വേറെയും കുട്ടികള്‍ കൂടെയുണ്ട്. ഇവരൊന്നും ഇതുവരെ വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കുടുംബത്തിലുള്ള ഒരാള്‍ പറയുന്നു.
800 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ച് കുടുംബത്തിന്റെ ദയനീവാസ്ഥ ഒരു പൊലീസുകാരന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നീട് അദ്ദേഹം ഏര്‍പ്പാടാക്കിക്കൊടുത്ത ട്രക്കിലാണ് കുടിയേറ്റ കുടുംബം യാത്ര വീണ്ടും തുടര്‍ന്നത്.
Post Your Comments