Latest NewsIndiaNews

വൈറസ് കൂടുതല്‍ ശക്തം : ലോക്ഡൗണ്‍ അവസാനിയ്ക്കുന്നതോടെ കോവിഡ് സമൂഹത്തില്‍ പടര്‍ന്നുപിടിയ്ക്കും : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍

ബെംഗളൂരു : ലോക്ഡൗണ്‍ അവസാനിയ്ക്കുന്നതോടെ കോവിഡ് സമൂഹത്തില്‍ പടര്‍ന്നുപിടിയ്ക്കും . ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. കോവിഡിന്റെ സമൂഹവ്യാപനത്തെ ഇന്ത്യ കരുതിയിരിക്കണം, ലോക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ വൈറസ് വ്യാപനം ഇനിയും വര്‍ധിക്കാനാണ് സാധ്യത. നിലവില്‍ത്തന്നെ സമൂഹവ്യാപനം പലയിടത്തും ഉണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. കെ.ശ്രീനാഥ് റെഡ്ഡിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also : ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ് : ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ കേസ്

യാത്രാ, സമ്പര്‍ക്ക ചരിത്രമില്ലാത്തവര്‍ക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയാണ്. വിദേശത്തുനിന്നു വന്നവര്‍, രോഗികളുടെ സമ്പര്‍ക്കം തുടങ്ങിയവയില്‍ മാത്രം പരിശോധിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല.

മഹാമാരി വലിയതോതില്‍ ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയും കരുതിയിരിക്കണം. മുന്‍കരുതല്‍ നടപടികളെടുക്കണം.ചെറുപ്പക്കാരുടെ എണ്ണം, ഗ്രാമത്തില്‍ കൂടുതല്‍ ജനസംഖ്യ, താപനിലയും കാലാവസ്ഥാ സാഹചര്യങ്ങളും, എത്രയും നേരത്തേ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയാകാം ഇന്ത്യയിലെ മരണനിരക്കിനെ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ മാത്രമായി പിടിച്ചുനില്‍ക്കാന്‍ നമുക്കാകില്ല. ലോക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ ജനം കൂടുതലായി പുറത്തിറങ്ങും ഇതു വൈറസ് വ്യാപനം വര്‍ധിപ്പിക്കും.

അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും തുടര്‍ന്നേ പറ്റുകയുള്ളൂ. തെരുവുകളിലും ജനക്കൂട്ടം തിങ്ങിക്കഴിയുന്ന സ്ഥലങ്ങളിലും കാര്യങ്ങള്‍ സങ്കീര്‍ണമാവുകയാണ്. വൈറസ് കുറേനാള്‍ക്കൂടി ഇവിടെയുണ്ടാകുമെന്നു വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button