Latest NewsKeralaNews

കടലില്‍ കുടുങ്ങിയ ബോട്ടും ആറ് തൊഴിലാളികളെയും രക്ഷിച്ചു

ചെറുവത്തൂര്‍: യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ ബോട്ടും ആറ് തൊഴിലാളികളെയും രക്ഷിച്ചു. ഇന്നലെ വെളുപ്പിന് 4 മണിക്ക് മടക്കര ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ എം.ആര്‍.സി. എന്ന ബോട്ടും അതിലെ ജിത്തു (34), ദീപേഷ് (36), സുന്ദരന്‍ (38), ഇല്യാസ് ( 40), ബബീഷ് (28), ബാലകൃഷ്ണന്‍ (48) എന്നിവരെയാണ് രക്ഷിച്ചത്. 7 മണിക്ക് കടലില്‍ തിരയാന്‍ പോയ ഫിഷറീസ് രക്ഷാബോട്ട് 11 മണിയോടെ മുഴുവന്‍ തൊഴിലാളികളെയും തകരായ ബോട്ടും സുരക്ഷിതമായി കരയിലെത്തിച്ചു. ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും കൂറ്റന്‍ തിരമാലകളും മൂലം രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു.

Read also: ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button