Latest NewsNewsGulfOman

കോവിഡ് : ഒമാനിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 5000കടന്നു.404 പേര്‍ക്ക് കൂടി ശനിയാഴ്ച് രോഗം സ്ഥിരീകരിച്ചു. ഇതിൽ 67സ്വദേശികളും 337 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5029 ലെത്തി. രോഗ മുക്തി നേടിയവരുടെ എണ്ണം 1436 ആയി ഉയർന്നെന്നും, കോവിഡ് ബാധിച്ച് ഇതുവരെ 20പേർ മരിച്ചുവെന്നും മാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 വിദേശികളും ഏഴ് സ്വദേശികളുമാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

Also read : തുടര്‍ച്ചയായി കോവിഡ് പോസിറ്റീവായ 81 കാരന് രോഗമുക്തി : രോഗമുക്തനാകുന്നത് 42 ദിവസങ്ങള്‍ക്ക് ശേഷം

ഖത്തറിൽ ഒരു പ്രവാസി കൂടി ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 74 കാരനായ പ്രവാസിയാണ് മരണമടഞ്ഞത്. 1,547 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ഉം,മൊത്തം രോഗബാധിതരുടെ എണ്ണം 30,972.ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തരായവരുടെ എണ്ണം 3,788 ആയി ഉയർന്നു. നിലവിൽ 27,169 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 158 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. . ആശുപത്രികളിലെ ഐസലേഷനുകളില്‍ 1,308 പേർ ചികിത്സയിലുണ്ട്. ഇതുവരെ 1,52,704 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button