ലക്‌നൗ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട പ്രഖ്യാപനങ്ങളെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ഷകര്‍ക്കും അനുബന്ധ മേഖലയ്ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് നവോന്മേഷം പകരുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രിയുടേതെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതരുമായി നടത്തിയ യോഗത്തില്‍ 25 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഗംഗയുടെ തീരത്തുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി ഫലവൃക്ഷ തൈകള്‍ നല്‍കുന്നതിനെ കുറിച്ചും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Post Your Comments