ന്യൂഡല്‍ഹി: ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിയ്ക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാംഘട്ടത്തില്‍ കേരളത്തിലേയ്ക്ക് മടങ്ങുന്നത് കൂടുതല്‍ പ്രവാസികള്‍. ഇതിനായി പ്രവാസികളെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘വന്ദേ ഭാരത് മിഷന്റെ’ രണ്ടാം ഘട്ടം മെയ് 16(ശനിയാഴ്ച) മുതല്‍ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ മുന്‍പുണ്ടായിരുന്നതിലും ഇരട്ടി വിമാനങ്ങളില്‍ 31 രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരികെയെത്തിക്കുമെന്നാണ് വിവരം. 64 വിമാനങ്ങളില്‍ പ്രവാസികളെ തിരികെ എത്തിക്കുന്ന ‘വന്ദേ ഭാരതി’ന്റെ ആദ്യ ഘട്ടം മെയ് 15നാണ് അവസാനിക്കുക. മിഷന്റെ ആദ്യഘട്ടത്തിലൂടെ എണ്ണായിരത്തിലധികം പ്രവാസികളെ തിരികെ എത്തിക്കാന്‍ സാധിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനകമ്പനികള്‍ വഴിയാണ് പ്രധാനമായും പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. കൂടുതല്‍ വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുമാകും പ്രവാസികളെ സ്വീകരിക്കാനായി പുറപ്പെടുക എന്ന വിവരവും പുറത്തുവരുന്നുണ്ട്.
Post Your Comments