Latest NewsUAEKeralaNewsGulf

വന്ദേ ഭരത് രണ്ടാംഘട്ടം : യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് 13 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ : വിമാനങ്ങളുടെ പട്ടിക കാണാം

ദുബായ് • വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 18 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതില്‍ 13 എണ്ണവും കേരളത്തിലേക്കാണ്.

മെയ് 16 മുതൽ മെയ് 23 വരെ ഈ വിമാനങ്ങൾ യു.എ.ഇയിൽ കുടുങ്ങിയ മൂവായിരത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കും.

ഏതാനും സര്‍വീസുകള്‍ അംഗീകാരങ്ങൾക്ക് വിധേയമായതിനാൽ ഈ ഷെഡ്യൂളുകൾ മാറാം.

മെയ് 16 ശനിയാഴ്ച : രണ്ടാം ഘട്ടത്തിന്റെ ആദ്യ സർവീസ് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങൾ സര്‍വീസ് നടത്തും.

മെയ് 17 ഞായർ : ദുബായിൽ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും അബുദാബി നിന്നും കൊച്ചിയിലേക്കും ഓരോ വിമാനം.

മെയ് 18 തിങ്കളാഴ്ച : ദുബായിൽ നിന്ന് മംഗലാപുരത്തേക്കും (കർണാടക സംസ്ഥാനം) അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ഒരു വിമാനം.

മെയ് 19 ചൊവ്വാഴ്ച : ദുബായിൽ നിന്ന് രണ്ട് സർവീസുകൾ – ഒന്ന് ഡല്‍ഹിയിലേക്ക് മറ്റൊന്ന് ഭുവനേശ്വറി (ഒറീസ) ലേക്കും, അബുദാബിയിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലേക്കും.

മെയ് 20 ബുധൻ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനം.

മെയ് 21 വ്യാഴം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനം.

മെയ് 22 വെള്ളിയാഴ്ച: ദുബായ് നിന്ന് ഹൈദരാബാദ് (തെലങ്കാന), കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ.

മെയ് 23 ശനിയാഴ്ച: ദുബായിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും ഓരോ സര്‍വീസുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button