തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ തന്നെ ഇത്തവണയും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാൽ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments