KeralaLatest NewsNews

പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിനിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ : മലയാളികള്‍ക്ക് ആശ്വാസം

തിരുവനന്തപുരം : പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിനിന്് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ . മലയാളികള്‍ക്ക് ആശ്വാസം.
ഗര്‍ഭിണികളായ യുവതികള്‍ അടക്കം 1000-ല്‍ അധികം മലയാളികളാണു കേരളത്തിലേക്കു വരാന്‍ കാത്തിരിക്കുന്നത്. പ്രത്യേക ട്രെയിന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവര്‍ പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള 309 പേരും ഇക്കൂട്ടത്തിലുണ്ട്. 12നു ജലന്ധറില്‍ നിന്നു പുറപ്പെട്ട് ബെംഗളുരു വഴി 14നു എറണാകുളത്ത് എത്തുന്ന സര്‍വീസ് നടത്താമെന്ന് അറിയിച്ചാണ് പഞ്ചാബ് കത്ത് അയച്ചത്.

read also :കേന്ദ്രസര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന്‍ ഫേസ് ടു’ മെയ് 16 മുതല്‍ : രണ്ടാംഘട്ടത്തില്‍ പ്രവാസികള്‍ക്കായി കേരളത്തിലേയ്ക്ക് കൂടുതല്‍ ഫ്‌ളൈറ്റുകള്‍

അതേസമയം, പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിന്‍ ഓടിക്കുന്നതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബില്‍ കുടുങ്ങിയവരെ ട്രെയിനില്‍ കേരളത്തില്‍ എത്തിക്കാമെന്ന വാഗ്ദാനവമായി 3 തവണ പഞ്ചാബ് സര്‍ക്കാര്‍ കത്തെഴുതിയിട്ടും കേരളം പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button