കോഴിക്കോട്; : കഴിഞ്ഞ ദിവസങ്ങളായി ഫേസ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ ഷോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശന് എംഎല്‍എ, താന്‍ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് തന്റെ പേരില്‍ പ്രചരിക്കുന്നത്. ഇത് സൈബര്‍ സഖാക്കളുടെ പ്രവൃത്തിയാണെന്നും സതീശന് ആരോപിച്ചു.
ഈ കാണിക്കുന്നത് സൈബര്‍ അക്രമമാണ്. ആശയങ്ങള്‍ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ താന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്, തനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. ശക്തമായ ആശയവും വസ്തുതകളുമായാണ് താന്‍ സംസാരിക്കാറുള്ളത് എന്നും സതീശന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Post Your Comments