ന്യൂഡല്‍ഹി : നാലാം ഘട്ട ലോക്ഡൗണ്‍ മേയ് 18 മുതല്‍ ആരംഭിക്കുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അനുവദിയ്ക്കുമെന്ന് സൂചന. മെട്രോ, ലോക്കല്‍ ട്രെയിനുകള്‍, ആഭ്യന്തര വിമാനങ്ങള്‍, റസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരമാവധി മേഖലകള്‍ തുറന്നുകൊടുക്കണമെന്ന് കേരളത്തിനൊപ്പം ആന്ധ്ര പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന കേരളത്തിന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also : ലോക്ഡൗണില്‍ രാജ്യത്ത് 80 % പേര്‍ക്കും വരുമാനം നഷ്ടമായതായി റിപ്പോര്‍ട്ട് : പലര്‍ക്കും സഹായം ആവശ്യമെന്നും പഠനം
എന്തൊക്കെ ഇളവുകള്‍ വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളില്‍നിന്നു നിര്‍ദേശം തേടിയിരുന്നു. ഇവ കൂടി പരിഗണിച്ചായിരിക്കും ഇതില്‍ തീരുമാനമെടുക്കുക. ഹോട്സ്പോട്ടുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അംഗീകരിച്ചേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇതുവരെ രാജ്യം കണ്ടതില്‍നിന്നു വ്യത്യസ്തമായ ഒരു ലോക്ഡൗണ്‍ ആയിരിക്കും അടുത്തതെന്നാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി പറഞ്ഞത്. ‘ഹോട്സ്പോട്ട് അല്ലാത്ത മേഖലകളില്‍ പൊതുഗതാഗതത്തിന്റെ ഭാഗമായി ബസുകള്‍ അനുവദിക്കും.
Post Your Comments