Latest NewsKeralaNews

ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തും; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വാളയാർ സംഭവത്തിൽ ആരെയും പാസില്ലാതെ കടത്തി വിടണമെന്ന് ഒരു യു ഡി എഫ് നേതാവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. യു ഡി എഫ് സർക്കാരിന്റെ തീരുമാനങ്ങൾ ബാറുകൾക്ക് എതിരായിരുന്നു. എന്നിട്ടും ആരോപണങ്ങൾ കേട്ടു. ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനയ്ക്ക് തടയിട്ടു കൊണ്ടുള്ള സർക്കാരിന്റെ പ്രവർത്തനം ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കും. മദ്യം വീടുകളിൽ എത്തിക്കുകയാണോ സർക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മൻ ചാണ്ടി ചോദിക്കുകയുണ്ടായി.

Read also: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ മെയ് 19 വരെ യെല്ലോ അലെർട്ട് 

ഇന്ത്യയുടെ സമ്പദ്ഘടന തകരാറിലായി. കേന്ദ്ര സർക്കാരിന്റെ പാക്കേജ് അപര്യാപ്തമാണ്. പാവങ്ങൾക്ക് ഇതിലൂടെ ഒന്നും ലഭിക്കില്ല. ആത്മാർത്ഥതയോടെയാണ് കേന്ദ്ര സർക്കാർ നിലനിൽക്കുന്നതെങ്കിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. പാവപ്പെട്ടവരിലൂടെയാണ് പാക്കേജ് നടപ്പിലാക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button