KeralaLatest NewsNews

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ മെയ് 19 വരെ യെല്ലോ അലെർട്ട് 

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ   ഇടിമിന്നലോട് കൂടിയ കനത്ത മഴ അടുത്ത അഞ്ച് ദിവസം തുടരാൻ  സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ മെയ് 19 വരെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടത്.

2020  മെയ് 15 മുതൽ മെയ് 19 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക.  കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം) എന്ന് അറിയിപ്പിൽ പറയുന്നു.

യെല്ലോ അലെർട്ട് പ്രഖ്യാപിച്ച ജില്ലകൾ ചുവടെ 

2020 മെയ് 15 : ആലപ്പുഴ,കോട്ടയം,ഇടുക്കി    

 2020 മെയ് 16: എറണാകുളം ,ഇടുക്കി ,തൃശ്ശൂർ

 2020 മെയ് 17: ആലപ്പുഴ, എറണാകുളം ,ഇടുക്കി ,തൃശ്ശൂർ

2020 മെയ് 18: ആലപ്പുഴ,കോട്ടയം, എറണാകുളം ,ഇടുക്കി ,തൃശ്ശൂർ 

2020 മെയ് 19:ഇടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button