Latest NewsNewsGulfOman

ഒമാനിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്‌ക്കറ്റ് : ഒമാനിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. എറാണുകളം സ്വദേശി വിബിന്‍ സേവിയർ (31) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. ഒമാനില്‍ ബര്‍കയിലായിരുന്നു താമസം. ഭാര്യ: അമല വിബിന്‍. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. നേരത്തെ കോട്ടയം സ്വദേശി മലയാളി ഡോക്ടര്‍ ഉള്‍പ്പടെ 11 വിദേശികളും ആറ് സ്വദേശികളും മരണപ്പെട്ടിരുന്നു.

Also read : കോവിഡ് ഭീതിയിൽ സൗദിയിൽ നിന്നും കേരളത്തിന്റെ സുരക്ഷിതത്വത്തിലേക്ക്; യുവതിക്ക് ഇരട്ടക്കുട്ടികള്‍

യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ദുബായ് അൽ തായർ മോട്ടോഴ്സിൽ ബസ് ഡ്രൈവറായിരുന്ന കോഴിക്കോട് നിടഉമ്പറമ്പ് പുതുക്കയം സ്വദേശി മജീദ് കുനിയിൽ(49) ആണ് മരിച്ചത്. മുഹമ്മദിന്റെയും കയിയയുടെയും മകനാണ്. ഭാര്യ: റംല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി

അതേസമയം ഒമാനില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്നും ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4625 ആയി എന്നും ​ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രോഗമുക്​തി നേടിയവരുടെ എണ്ണം 1350 ആയി ഉയർന്നു. രണ്ട്​ മലയാളികളടക്കം ചികിത്സയിലിരുന്ന 19 പേരാണ് കൊവിഡ് 19 വൈറസ് ബാധ മൂലം ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. 3256 പേരാണ്​ നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button