അടുത്തിടെ അന്തരിച്ച നടൻ ഇര്‍ഫാന്‍ ഖാനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയില്‍ ഇഗത്പുരി ഗ്രാമത്തിലെ തെരുവിന് നടന്റെ പേര് നല്‍കി ഗ്രാമവാസികള്‍. ഞങ്ങളുടെ നാടിന്‍റെ വികസനത്തിനായി അദ്ദേഹം തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിരുന്നു . അതിനാലാണ് ആ തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത് ‘ഹീറോ-ചി-വാദി’ എന്നാണ് പുതിയ പേര്. ‘നായകന്റെ ദേശം’ എന്നാണ് ഈ വാക്കിന്റെ അർഥമെന്നും അവർ വ്യക്തമാക്കി.
ഏകദേശം പത്ത് വര്‍ഷമായി ഇഗത്പുരിയിലെ സ്ഥിരം സന്ദര്‍ശകനാണ് ഇര്‍ഫാന്‍. കംമ്പൂട്ടര്‍ ആംബുലന്‍സ് അടക്കമുള്ള സഹായങ്ങള്‍ ഇവിടേക്കെത്തിക്കാന്‍ ഇര്‍ഫാന് കഴിഞ്ഞിട്ടുണ്ട്.
കൂടാതെ സ്കൂള്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, മഴക്കോട്ട്, സ്വെറ്റര്‍ എന്നിങ്ങനെ നീളും ഗ്രാമവാസികള്‍ക്കായുള്ള ഇര്‍ഫാന്റെ കരുതല്‍.വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29നാണ് ഇര്‍ഫാന്‍ മരിച്ചത്. 2018ല്‍ നടന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിയ്ച്ചത്.
Post Your Comments