കൊച്ചി • റിലയൻസ് ജിയോ പുതിയ ക്വാർട്ടർ പ്ലാൻ പ്രഖ്യാപിച്ചു. 84 ദിവസം സാധുതയുള്ള പ്ലാനിൽ പ്രതിദിനം 3ജി.ബി ഡാറ്റ ലഭ്യമാകും. 999 രൂപയിൽ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്.എം.എസും.
നേരത്തെ 33 % കൂടുതൽ മൂല്യം തരുന്ന വാർഷിക വർക്ക് ഫ്രം ഹോം പ്ലാൻ ജിയോ 2399 രൂപക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാൻ പ്രകാരം പ്രതിദിനം 2 ജി.ബി ഡാറ്റാ ലഭിക്കും. 336 ദിവസത്തെ സാധുതയോടെ 2121 രൂപയുടെ നിലവിലുള്ള ദീർഘകാല 1.5 ജിബി പ്ലാനും ജിയോ നൽകുന്നുണ്ട്.
പ്ലാൻ വിശദാംശങ്ങൾ:
വോയ്‌സ് – ജിയോ ടു ജിയോ, ലാൻഡ്‌ലൈൻ -സൗജന്യവും പരിധിയില്ലാത്തതും
ജിയോ ടു മറ്റ് മൊബൈൽ – 3000 മിനിറ്റ്
ഡാറ്റ – പരിധിയില്ലാത്ത ഡാറ്റ (3 ജി.ബി / ദിവസം അതിവേഗ ഡാറ്റ, അതിനുശേഷം 64 കെ.ബി.പി.എസിൽ പരിധിയില്ലാത്തത്)
SMS – 100 SMS / ദിവസം
സാധുത – 84 ദിവസം
ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ
Post Your Comments