ന്യൂഡല്‍ഹി: രാജ്യത്ത് ചരിത്രപരമായ തീരുമാനവുമായി ഇന്ത്യന്‍ സൈന്യം , പൊതുജനങ്ങളെ സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നു . വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ആര്‍മി . പ്രൊഫഷണലുകളായ യുവാക്കള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്മാരെ കരസേനയില്‍ മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസില്‍ റിക്രൂട്ട് ചെയ്യാനുള്ള ചരിത്ര പദ്ധതിയ്ക്കാണ് സൈന്യം ഒരുങ്ങുന്നത്. വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പെടെ ഓഫീസര്‍ റാങ്കിലും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുകയാണ് ലക്ഷ്യം. ഇവരെ പരിശീലനത്തിനുശേഷം അതിര്‍ത്തിയിലും മുന്നണിയിലും ഉള്‍പ്പെടെ വിന്യസിക്കും.
Read Also : കോവിഡ് സാമ്പത്തിക പ്രതിസന്ധി : ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ വന്‍ സഹായം
ടൂര്‍ ഒഫ് ഡ്യൂട്ടി (ടി.ഒ.ഡി) എന്ന പേരിലുള്ള പദ്ധതി ഉന്നത കമാന്‍ഡര്‍മാരുടെ പരിഗണനയിലാണ്. തുടക്കത്തില്‍ 100 ഓഫീസര്‍മാരെയും 1000 ജവാന്മാരെയും റിക്രൂട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. സിവിലിയന്മാര്‍ക്കു പുറമേ അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നും കേന്ദ്ര പൊലീസ് സേനയില്‍ നിന്നും ഏഴു വര്‍ഷത്തേക്കുവരെ കരസേനയിലേക്കു ഡെപ്യൂട്ടേഷന്‍ നിയമനവും പരിഗണിക്കുന്നതായി സേനാ വക്താവ് കേണല്‍ അമന്‍ ആനന്ദ് അറിയിച്ചു. നിശ്ചിത കാലാവധിക്കുശേഷം ഇവര്‍ക്കു മാതൃസര്‍വീസുകളിലേക്ക് തിരിച്ചുപോകാം. ഇവര്‍ക്ക് പിന്നീട് സര്‍ക്കാര്‍, കോര്‍പ്പറേറ്റ് മേഖലകളില്‍ പെട്ടെന്ന് ജോലികിട്ടാനും സൈനിക സേവനം ഉപകരിക്കും
Post Your Comments