വാമനപുരം : പാങ്ങോട് കാഞ്ചിനട തോട്ടുംപുറം ഭാഗത്ത് വാമനപുരം എക്‌സൈസ് നടത്തിയ തിരച്ചിലില്‍ 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എന്നാൽ എക്‌സൈസ് സംഘം പരിശോധനയ്ക്ക് വരുന്നത് കണ്ട പ്രതികള്‍ വനത്തിനുള്ളിലേക്ക് കടന്നുകളഞ്ഞു.
മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വന്‍ ലാഭം മുന്നില്‍ക്കണ്ടു നടത്തിവന്ന വ്യാജമദ്യ നിര്‍മാണ യൂണിറ്റാണ് എക്‌സൈസ് സംഘം തകര്‍ത്തത്. പാങ്ങോട്, പാലോട് മേഖലയില്‍ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാങ്ങോട് കാഞ്ചിനട തോട്ടുംപുറം വനമേഖലയോടു ചേര്‍ന്നുള്ള വാറ്റു കേന്ദ്രം കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്. അതേസമയം എക്‌സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Post Your Comments