KeralaLatest NewsNewsBusiness

സ്വര്‍ണവില കുതിക്കുന്നു; വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവെന്ന് ജ്വല്ലറി ഉടമകള്‍

കൊച്ചി : കോറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്വർണവില റെക്കോഡ്  ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 50 രൂപ കൂടി 4300 ആയി. 34400 രൂപയാണ് ഒരു പവന് ഇന്നത്തെ വില.  എന്നാൽ സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ കഴിഞ്ഞ ദിവസം തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണത്തിൻ്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്‍പനയില്‍ ഇടിവുണ്ടാക്കിയത്.

കടകളിൽ എത്തുന്നവർ ചെറിയ തുകയ്ക്കുളള സ്വ‍ർണം മാത്രമേ വാങ്ങുന്നുള്ളൂ. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാൽ വരും ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം സ്വര്‍ണവില്‍പനയില്‍ ഇനിയൊരു ഉണര്‍വ്വുണ്ടാകാൻ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button