KeralaLatest NewsNews

സ്‌നാപ്ഡീലിലെ മൂന്നിലൊന്ന് ഉപഭോക്താക്കളും വാങ്ങുന്നത് സേഫ്റ്റി, രോഗപ്രതിരോധ ഉത്പന്നങ്ങള്‍

കൊച്ചി•സ്‌നാപ്ഡീലിലെ ഒരോ മൂന്നിലൊന്ന് ഉപഭോക്താക്കളും സുരക്ഷയും പ്രതിരോധശേഷിയും സംബന്ധിച്ച ഉല്‍പ്പന്നങ്ങളാണ് വാങ്ങുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, പരമ്പരാഗത പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ച്യവനപ്രാശം, വിറ്റാമിനുകള്‍, ആയുര്‍വേദ ആരോഗ്യ സപ്ലിമെന്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വിഭാഗത്തില്‍ ആകെ ഓര്‍ഡറുകളുടെ 70 ശതമാനവും മാസ്‌കുകള്‍ക്കാണ്.കഴിഞ്ഞ ഒരു മാസത്തിനിടെ മാസ്‌കുകളുടെ വില്‍പ്പന മൂന്നിരട്ടിയിലധികം വര്‍ധിച്ചു. 25 മാസ്‌കുകള്‍ അടങ്ങിയ പായ്ക്കാണ് ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്നത്. സ്റ്റോക്ക് ഉറപ്പാക്കാന്‍ 50-100 മാസ്‌കുകളുടെ ബള്‍ക്ക് പായ്ക്കുകളും വാങ്ങാന്‍ ഉപഭോക്താക്കള്‍ താല്‍പര്യം കാണിക്കുന്നുണ്ട്. സാധാരണ ത്രീ പ്ലൈ മാസ്‌കുകളുടെ വില എട്ടു രൂപയായും ടു പ്ലൈ മാസ്‌കുകളുടെ വില ആറു രൂപ വരെയായും കുറഞ്ഞിട്ടുണ്ട്. ഒരു മാസ്‌കിന് 100-150 രൂപ നിരക്കില്‍ പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ക്കായുള്ള ഡിമാന്‍ഡും വര്‍ധിക്കുന്നുണ്ട്.

പുതിയ ആവശ്യവസ്്തുക്കളുടെ വിഭാഗത്തില്‍ 20 ശതമാനം വില്‍പ്പനയാണ് സാനിറ്റൈസറുകള്‍ക്ക്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ വില്‍പ്പനയില്‍ 60 ശതമാനത്തോളം വര്‍ധനവുണ്ടായി. 500 മി.ലി ബോട്ടിലുകളും 50-60 മി.ലി ചെറിയ ബോട്ടിലുകളുടെ മള്‍ട്ടിപായ്ക്കുകളുമാണ് കൂടുതല്‍ പേരും വാങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സാനിറ്റൈസറുകളുടെ വില അഞ്ചു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തിലെ മൂന്നാമത്തെ വലിയ ഇനമായ രോഗപ്രതിരോധ ഉത്പന്നങ്ങളില്‍ പ്രധാനമായും വിറ്റാമിന്‍ സി, ഇ ബി 6, സിങ്ക് സപ്ലിമെന്റുകളാണ് ഉപയോക്താക്കള്‍ വാങ്ങുന്നത്. ഡിസ്‌പോസിബിള്‍ ഗ്ലൗസുകള്‍, ഷൂ കവറുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍ എന്നിവക്കും ആവശ്യക്കാര്‍ കൂടുന്നുണ്ട്. ഗൗണ്‍, ഗ്ലൗസ്, ഹുഡ്, ഷൂ കവറുകള്‍, ഹെഡ് ക്യാപ്, മാസ്‌ക്, ഡിസ്‌പോസല്‍ ബാഗുകള്‍ എന്നിവയുള്‍പ്പെടെ പൂര്‍ണ പിപിഇ കിറ്റുകളും ഉപയോക്താക്കള്‍ വാങ്ങാന്‍ തുടങ്ങി. ഒരു കിറ്റിന് 500 രൂപയോളം വിലയുണ്ട്.

പുതിയ അവശ്യവസ്തുക്കള്‍ ഇപ്പോള്‍ സ്‌നാപ്ഡീലില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിഭാഗമാണെന്നും സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ഇന്ത്യക്കാര്‍ ജോലിയിലേക്ക് മടങ്ങാന്‍ തയ്യാറാകുമ്പോള്‍ അവ ഓരോ മൂന്നിലൊന്ന് ഉപഭോക്താവിന്റെയും ഷോപ്പിങ് ലിസ്റ്റിലെ ഭാഗമായെന്നും സ്‌നാപ്ഡീല്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്ത രണ്ടു മാസത്തിനകം മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില്‍പ്പനയില്‍ വലിയ ഉയര്‍ച്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌നാപ്ഡീല്‍ വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button