Latest NewsNewsIndiaBusiness

കമ്പനി വിറ്റു കിട്ടുന്ന കോടികള്‍ വീതിച്ചു നല്‍കി ജീവനക്കാരെ ലക്ഷപ്രഭുക്കളാക്കി ഇന്ത്യന്‍ കമ്പനി

ന്യൂഡല്‍ഹി: കമ്പനി വിറ്റു കിട്ടുന്ന തുക സ്വന്തം പോക്കറ്റിലാക്കി അടുത്ത ലാവണം തേടി പോകുന്ന കമ്പനി മുതലാളിമാര്‍ക്ക് മാതൃകയായി ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി മാനേജ്‌മെന്റ്.

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഇന്ത്യന്‍ മുഖമായ സ്‌നാപ് ഡീല്‍ കമ്പനിയാണ് കമ്പനി വിറ്റുകിട്ടുന്ന കോടിക്കണക്കിന് രൂപ ജീവനക്കാര്‍ക്ക് വീതിച്ചു നല്‍കുന്നത്. കമ്പനിയുടെ വില്‍പ്പനയിലൂടെ ജീവനക്കാരുടെ കൈയില്‍ എത്താന്‍ പോകുന്നത് വന്‍തുകയാണ്.

ഓണ്‍ലൈന്‍ ലോകമാര്‍ക്കറ്റില്‍ എതിരാളികളായ ഫ്‌ളിപ്കാര്‍ട്ടാണ് സ്‌നാപ് ഡീലിനെ ഏറ്റടെുക്കാന്‍ക്കാന്‍ പോകുന്നത്. സ്‌നാപ് ഡീലിനെ സ്വന്തമാക്കുന്നതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഏതാണ്ട് പൂര്‍ണമായി തങ്ങളുടെ കൈയിലെത്തുമെന്ന ചിന്തയാണ് എതിരാളികളായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കലിന് പ്രേരിപ്പിച്ചത്.

സ്‌നാപ്പ് ഡീലിന്റെ വില്‍പ്പനയെയും തുകയെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഏറ്റെടുക്കാല്‍ നടപടികള്‍ ഏതാണ്ട് പുരോഗമിച്ചുവരുന്നതായാണ് വിവരം.

വില്‍പ്പനയിലൂടെ ലഭിക്കുന്നതില്‍ പകുതി തുകയായ 193 കോടി രൂപ തങ്ങളുടെ ഇപ്പോഴത്തെ ജീവനക്കാര്‍ക്ക് നല്‍കുന്ന തരത്തിലുള്ള പദ്ധതിയാണ് സ്‌നാപ്ഡീലിന്റെ ഉടമകളായ കുനാല്‍ ബാഹലും റോഹിത് ബന്‍സാലും മുന്നോട്ടുവച്ചിട്ടുള്ളത്. 1500 മുതല്‍ 2000 ജീവനക്കാരാണ് സ്‌നാപ് ഡീലിനുള്ളത്. അതായത് പത്തുലക്ഷത്തിനടുത്ത് രൂപയെങ്കിലും ഓരോ ജീവനക്കാരനെങ്കിലും കിട്ടും. ഇപ്പോള്‍ ഉള്ളവര്‍ക്ക് മാത്രമല്ല കഴിഞ്ഞ 12 മാസത്തിനിടെ പിരിഞ്ഞുപോയ സീനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലുണ്ടായിരുന്നവര്‍ക്കും ഈ 193 കോടിയുടെ ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി സ്‌നാപ് ഡീലില്‍ നിന്ന് നിരവധി പേര്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു. ശമ്പളം വന്‍തോതില്‍ കൂട്ടിക്കൊടുക്കാന്‍ തുടങ്ങിയിട്ടും പലരും മുന്‍കൂട്ടി പിരിഞ്ഞുപോകല്‍ പദ്ധതിപ്രകാരമോ അല്ലാതെയോ ഒക്കെ കമ്പനി വിടാന്‍ തുടങ്ങിയിരുന്നു. കമ്പനിയുടെ ഭാവിയില്‍ പലര്‍ക്കും ആശങ്ക തോന്നിത്തുടങ്ങിയിരുന്നുവെന്നര്‍ത്ഥം.

അമേരിക്കന്‍ ഓണ്‍ലൈന്‍ ഭീമന്‍മാരായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വെല്ലുവിളിയില്‍ കൂടുതല്‍ നാള്‍ പിടിച്ചുനില്‍ക്കാന്‍ തങ്ങളുടെ കമ്പനിക്കാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കമ്പനി ജീവനക്കാര്‍ രാജിവച്ചും വോളന്ററി റിട്ടയര്‍മെന്റ് എടുത്തും പിരിഞ്ഞത്.

ഇതിനൊടുവിലാണ് ഫ്‌ളിപ്കാര്‍ട്ടിന് കമ്പനി വില്‍ക്കാന്‍ സ്ഥാപകര്‍ തീരുമാനിച്ചത്. തങ്ങള്‍ക്കൊപ്പം നിന്ന ജീവനക്കാര്‍ക്കായിരിക്കണം കമ്പനിയുടെ വില്‍പ്പനയുടെ ആനുകൂല്യം കിട്ടേണ്ടതെന്ന കമ്പനി മാനേജ്‌മെന്റിന്റെ തീരുമാനമാണ് ജീവനക്കാരെ ലക്ഷപ്രഭുക്കളാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button