വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 300,370 പേരാണ് ഇതുവരെ മരിച്ചത്. യുഎസിലാണ് കോവിഡ് ബാധിച്ച് ഏറ്റവുമധികം പേര് മരിച്ചത്. 85,524 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. യുകെയില്‍ 33,614 പേരും ഇറ്റലിയില്‍ 31,368 പേരും മരിച്ചു. രോഗികളുടെ എണ്ണം യുഎസില്‍ മാത്രം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സ്പെയിനില്‍ 2,72,646 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 27,321 പേർ മരിച്ചു. ഇന്ത്യയിൽ 81,705 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 2,644 മരിച്ചു.
Post Your Comments