NattuvarthaLatest NewsKeralaNews

സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിയിറച്ചി വില; വൻ തിരിച്ചടിയെന്ന് ഹോട്ടലുടമകൾ

കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് വില വലിയ തോതില്‍ ഉയര്‍ന്നത്

തൊടുപുഴ; കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞമാസം ആദ്യം 40-50 രൂപയായിരുന്ന കോഴിയിറച്ചി വില നിലവില്‍ 155-160 രൂപവരെയായി ഉയര്‍ന്നു. ലോക്ക് ഡൗണും പക്ഷിപ്പനിയും മൂലം ഒരു മാസത്തോളം കോഴിയിറിച്ചിയുടെ ഡിമാന്റ് ഗണ്യമായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം അവസാനം 110 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് വില വലിയ തോതില്‍ ഉയര്‍ന്നത്.

കൂടാതെ ഹോട്ടലുകളിലും വിലയില്‍ മാറ്റം വന്നിട്ടുണ്ട്. കച്ചവടം കുറവുള്ള സാഹചര്യത്തില്‍ വില ഉയര്‍ത്തുന്നത് വലിയ തിരിച്ചടിയാകുമെന്ന് ഹോട്ടലുടമകളും പറയുന്നു. അതേ സമയം ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ വലിയ നഷ്ടം നികത്തുവാന്‍ വില കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് കോഴിം ഫാം ഉടമകള്‍ വ്യക്തമാക്കുന്നത്.

കൂടാതെ സര്‍ക്കാര്‍ നിശ്ചയിച്ച 80 രൂപ എന്ന വിലയില്‍ ഒരിക്കല്‍ പോലും കച്ചവടം നടത്താന്‍ കച്ചവടക്കാര്‍ തയ്യാറായിട്ടുമില്ല. ഇതിനൊപ്പം ഇതര ഇറച്ചികള്‍ക്ക് അമിത വില വാങ്ങുന്നതായുള്ള പരാതി വ്യാപകമാണ്. പച്ചമീനുകള്‍ ആവശ്യത്തിന് ലഭിക്കാതായതോടെ ഇതിന്റേയും വില വലിയ തോതിലുലയര്‍ന്നിട്ടുണ്ട്. ഉണക്കമീനുകള്‍ക്ക് ശരാശരി 350-700 രൂപവരെയാണ് കിലോ വിലയെന്നും ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button