കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ ഡീലര്‍ഷിപ്പുകളും സേവന കേന്ദ്രങ്ങളും തുറന്ന് പ്രമുഖ വാഹന നിർമാതാക്കളായ ബജാജ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തിക്കുക. ജീവനക്കാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുമെന്നും ഉപഭോക്താക്കളുടെയും ഡീലര്‍ സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹിക അകലവും പ്രവേശന കവാടത്തില്‍ നിര്‍ബന്ധിത തെര്‍മല്‍ പരിശോധനയും നടത്തുന്നുണ്ടെന്നും ബജാജ് പ്രസ്തവാനയിലൂടെ അറിയിച്ചു.
Also read : സാമ്പത്തിക മാന്ദ്യം; 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് സൊമാറ്റോ, ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു
ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ബജാജിന്റെ ചകന്‍, പൂണെ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഒറ്റ ഷിഫ്റ്റില്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക. അതേസമയം മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതിന്റെ അടിസ്ഥാനത്തിൽ വാറണ്ടിയും സര്‍വീസും ജൂലായ് 31 വരെ നീട്ടി നല്‍കി. നേരത്തെ മെയ് 31 വരെയായിരുന്നു നീട്ടിയിരുന്നത്.
Post Your Comments