Latest NewsKeralaNews

കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പർക്കം, ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ക്വാറന്റൈനിൽ പോ​കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : വാളയാറിൽ കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പർക്കം പു​ല​ർ​ത്തി​യതോടെ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാരടക്കമുള്ളവർ ക്വാറന്റൈനി ൽ പോ​കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. കൃ​ത്യ​മാ​യ രേ​ഖ​ക​ളും പ​രി​ശോ​ധ​ന​ക​ളു​മി​ല്ലാ​തെ അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത് ന​മ്മു​ടെ സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കു​മെ​ന്ന​ത് പ​ല​ത​വ​ണ ഓ​ർ​മി​പ്പി​ച്ചു.അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ സ​മൂ​ഹ​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​കുക, അതിനെ കുറിച്ച് പറയുമ്പോൾ മ​റ്റു ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ക്കേ​ണ്ട​തി​ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read : ഓ​ഗസ്റ്റിൽ അതിവർഷത്തിന് സാധ്യത; വെള്ളപ്പൊക്ക മുന്നറിയിപ്പുമായി മുഖ്യമന്ത്രി

വാ​ള​യാ​റി​ൽ പോ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടെ ക്വാ​റ​ന്‍റീ​നി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. രാ​ഷ്ട്രീ​യ നാ​ട​കം ക​ളി​ക്കേ​ണ്ട അ​വ​സ​ര​മ​ല്ലി​ത്. അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ​യും അ​തി​ന് സ​ഹാ​യം ചെ​യ്യു​ന്ന​വ​രെ​യും ത​ട​യാ​നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​കാ​ര​മ​ല്ല, വി​ചാ​ര​മാ​ണ് എ​ല്ലാ​വ​രെ​യും ന​യി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button