തിരുവനന്തപുരം : വാളയാറിൽ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതോടെ പ്രതിപക്ഷ എംഎൽഎമാരടക്കമുള്ളവർ ക്വാറന്റൈനി ൽ പോകേണ്ടിവന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ രേഖകളും പരിശോധനകളുമില്ലാതെ അതിർത്തി കടന്നെത്തുന്നത് നമ്മുടെ സംവിധാനങ്ങളെ തകർക്കുമെന്നത് പലതവണ ഓർമിപ്പിച്ചു.അങ്ങനെയുണ്ടായാൽ സമൂഹമാണ് പ്രതിസന്ധിയിലാകുക, അതിനെ കുറിച്ച് പറയുമ്പോൾ മറ്റു തരത്തിൽ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read : ഓഗസ്റ്റിൽ അതിവർഷത്തിന് സാധ്യത; വെള്ളപ്പൊക്ക മുന്നറിയിപ്പുമായി മുഖ്യമന്ത്രി
വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്റീനിലേക്ക് അയയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട അവസരമല്ലിത്. അനധികൃതമായി അതിർത്തി കടന്നെത്തുന്നവരെയും അതിന് സഹായം ചെയ്യുന്നവരെയും തടയാനും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments