KeralaLatest NewsNews

ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ആ തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് ബാറുകളില്‍ നിന്ന് മദ്യം പാര്‍സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടെ മുന്‍പത്തെ ഫേസ്‌ബുക്ക് പോസ്റ്റും അദ്ദേഹം പരാമർശിക്കുകയുണ്ടായി. അടുത്തടുത്ത് ആളുകള്‍ നിന്നാലുള്ള ആപത്താണ് ചെന്നിത്തല പറ‍ഞ്ഞത്. അദ്ദേഹത്തിന്‍റെ ആ ഉപദേശവും കൂടി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തിട്ടുള്ളതെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Read also: ഓ​ഗസ്റ്റിൽ അതിവർഷത്തിന് സാധ്യത; വെള്ളപ്പൊക്ക മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഗുരുതരമായ നിലയിലേക്കാണ് നാം നടന്നടുക്കുന്നത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ആദ്യത്തെ കടമ. പല ബിവറേജ് ഔട്‍ലെറ്റുകൾക്ക് മുന്നിലും നീണ്ട ക്യൂവിൽ ആളുകൾ അടുത്തടുത്ത് നിൽക്കുകയാണ്. കൊറോണ പകരാനുള്ള സാധ്യത വളരെയേറെ ഉണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാതെയുള്ള ഈ അടുത്ത് നിൽക്കൽ സാമൂഹ്യ വ്യാപനത്തിന് വഴിതുറക്കും.ബിവറേജ് ഔട്ട്‌ലൈറ്റുകൾ അടച്ചിടണം എന്ന കുറിപ്പ് വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button