തിരൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്, ദലിത് കോണ്‍ഗ്രസ് തിരുനാവായ മണ്ഡലം പ്രസിഡന്റ് വാവൂര്ക്കുന്ന് ചങ്ങരംപറമ്പില് പ്രജീഷിനെതിരെയാണ് തിരൂര്‍ പൊലീസ് കേസെടുത്തിരിയ്ക്കുന്നത്.
പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വ്യാപകമായതോടെ ഡി.വൈ.എഫ്.ഐ തിരൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷൈജു ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഡി.ജി.പി പരാതി അന്വേഷിക്കാന്‍ ഐ.ടി സെല്‍ ഡി.ഐ.ജിക്ക് നിര്‍ദേശം നല്കയതിന്റെഅടിസ്ഥാനത്തിലാണ് പ്രജീഷിനെതിരെ കേസെടുത്തത്. ഐ.ടി ആക്ട്, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.
Post Your Comments