KeralaLatest NewsNews

പൊതുസമൂഹം ജീവിതശൈലി മാറ്റേണ്ടിവരും: ഉയർന്ന രോ​ഗനിരക്ക് നാം നേരിടുന്ന വിപത്തിന്റെ സൂചനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉയർന്ന രോ​ഗനിരക്ക് നാം നേരിടുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെതിരെ കരുതലോടെ ജീവിക്കാൻ ശീലിക്കണം. മാസ്ക് ധരിക്കലും അകലം പാലിക്കലും നിർബന്ധമാക്കണമെന്നും യാത്രകളും കൂടിച്ചേരലുകളും അത്യാവശ്യത്തിന് മാത്രമാക്കണം. ഈ വിപത്തിനെ സംസ്ഥാനം മറികടക്കുമെന്നാണ് ആത്മവിശ്വാസമെന്നും ഈ സാഹചര്യത്തിൽ പൊതുസമൂഹം ജീവിതശൈലി മാറ്റേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: യാത്രക്കാരുടെ എണ്ണം 25 ആക്കും; ടിക്കറ്റ് നിരക്ക് ഇരട്ടി; സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നൽകുമ്പോൾ വരുമ്പോൾ നിയന്ത്രണങ്ങൾ ഇങ്ങനെ

വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ ലോകത്താകെ നിലനിൽക്കുന്ന വൈറസായി നോവൽ കൊറോണ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കലും കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാർത്ഥ്യമാക്കലിനുമാണ് പ്രധാനം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button