ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിര്‍ നിർമ്മിക്കാൻ കരാർ ഒപ്പിട്ട് ഇന്ത്യയും, അമേരിക്കയും. ലോകോത്തര ഇന്ത്യന്‍ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയാായ ഹെറ്റെറോയും യുഎസ് കന്പനിയായ ഗിലെയാദ് സയന്സസുമാണ് കരാറൊപ്പിട്ടത്.
ഇന്ത്യയില്‍ മരുന്ന് നിര്‍മിക്കുന്നതിനും ഇന്ത്യ ഉള്‍പ്പെടെ 127 രാജ്യങ്ങളിലേക്കുള്ള വിതരണത്തിനുമാണ് ഹെറ്റെറോ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് ഗുരുതരമായി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് റെംഡിസിവിര്‍ അടിയന്തിര മരുന്നായി നല്കാന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (യുഎസ്എഫ്ഡിഎ) അനുമതി നല്‍കിയിരുന്നു.
Post Your Comments