Latest NewsIndiaNews

20ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് : ര​ണ്ടാം​ഘ​ട്ട പ്രഖ്യാപനവുമായി വിശദീകരിച്ച് ധ​ന​മ​ന്ത്രി

ന്യൂ ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ ര​ണ്ടാം​ഘ​ട്ടത്തെ കുറിച്ച് വിശദീകരിച്ച് ധ​ന​മ​ന്ത്രി നരിമല സീതാരാമൻ. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​ൻ. വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ആകെ ഒൻപത് പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഇതിൽ മൂന്ന് പദ്ധതികൾ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്പ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാക്കും. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. മാ​ര്‍​ച്ച് 31 മു​ത​ലു​ള്ള കാ​ര്‍​ഷി​ക ക​ട​ങ്ങ​ളു​ടെ തി​രി​ച്ച​ട​വ് മേ​യ് 31 വ​രെ നീ​ട്ടി​. കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡി​ലൂ​ടെ രാ​ജ്യ​ത്തെ 25 ല​ക്ഷം ക​ർ​ഷ​ക​ർ​ക്ക് 25,000 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. മൂ​ന്ന് കോ​ടി ക​ർ​ഷ​ക​ർ​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് വാ​യ്പ​ക​ൾ​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 4.22 ല​ക്ഷം കോ​ടി രൂ​പ ഈ ​ഇ​ന​ത്തി​ൽ ചെ​ല​വി​ട്ടു​വെ​ന്നും മ​ന്ത്രി പറഞ്ഞു.

Also read : സമരം നടത്തി നാട്ടിൽ പോയി; ഇപ്പോൾ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളികൾ

സംസ്ഥാന ദുരന്തനിവാരണ നിധി മുഖേന 11002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ ഇതിനോടകം കൈമാറിയതാണ്. അഭയ കേന്ദ്രങ്ങൾക്കും ഭക്ഷണം നല്കാനും കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ 50 ശതമാനം വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2.33 കോടി ആളുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇതു വരെ 10000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി നൽകി. തൊഴിൽ ഉപേക്ഷിച്ച് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം തുടരുകയാണെന്നു ധനമന്ത്രി അറിയിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button