കോവിഡ് -19 നെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാന്‍ ചൈന സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദേശീയ ചാരസംഘടനയായ സിഐഎ റിപ്പോര്‍ട്ടുകള്‍.സ്പെയിനും ഇറ്റലിയും പോലുള്ള രാജ്യങ്ങളില്‍ കൊറോണ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതിന് ശേഷമാണ് ചൈന ഈ നീക്കം നടത്തിയതെന്നാണ് അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന, കോവിഡ് -19 ന്റെ ഗൗരവം കുറച്ചു കാണിക്കാന്‍ ചൈന ശ്രമിച്ചിരുന്നു വെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അമേരിക്കന്‍ ജനതയില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അമേരിക്ക മാത്രമല്ല മുമ്പ് ജര്‍മന്‍ ഇന്റെലിജന്‍സും ചൈനക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം,ലോകാരോഗ്യ സംഘടനയുടെ തലവനുമായി ചൈനയുടെ പ്രസിഡന്റ് ജനുവരിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടന പാടേ നിഷേധിച്ചു.
ജനുവരി 30ന് കോവിഡ് -19 മഹാമാരി ബാധിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.ചൈനയിലെ മാര്‍ക്കറ്റായ വുഹാനിലായിരുന്നു കൊറോണ ഏറ്റവുമാദ്യം റിപ്പോര്‍ട്ട് ചെയ്തത്.കൊറോണ വൈറസ് വുഹാനിലെ ലബോറട്ടറിയില്‍ നിന്നും പുറത്തായതാണെന്നുള്ള പ്രസ്താവനയുമായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നത് വലിയ വാര്‍ത്തയായിരുന്നു.
Post Your Comments