ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ. തിരഞ്ഞെടുത്ത ചില മോഡലുകളുടെ നിലവിലെ എക്‌സ്‌ഷോറൂം വിലയിൽ നിന്നും 500 മുതൽ 1,000 രൂപ വരെയാണ് ഉയർത്തിയത്. YZF-R15 V3.0 റേസിംഗ് ബ്ലൂ കളർ പതിപ്പിന്റെ വിലയാണ് ഉയർന്നത്. 1,46,900 രൂപ മുതൽ ഈ ബൈക്കിന്റെ വില. YZF-R15 V3.0 ന്റെ തണ്ടർ ഗ്രേ, ഡാർക്ക് നൈറ്റ് കളർ ഓപ്ഷനുകൾക്കും യഥാക്രമം 500 രൂപയും 600 രൂപയുമാണ് കൂടിയത്.
Also read : 2020 ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിക്കുമോ ? തീരുമാനമിങ്ങനെ
YZF-R15 V3.0 അടിസ്ഥാനമാക്കിയുള്ള MT-15 ന്റെ ഐസ് ഫ്ലൂ-വെർമില്യൺ കളർ പതിപ്പിന് 500 രൂപ കൂടിയിട്ടുണ്ട്. മറ്റ് കളർ ഓപ്ഷനുകൾക്ക് വില മാറ്റമില്ല. FZ സീരീസിന്റെ ഏറ്റവും പുതിയ മോഡലായ FZ FI, FZ S FI എന്നിവയ്ക്ക് 500രൂപ വർദ്ധിച്ചു. സ്കൂട്ടർ വിഭാഗത്തിൽ, അടുത്തിടെ അവതരിപ്പിച്ച ഫാസിനോ 125 വില ഉയർന്നിട്ടില്ല. പുതിയ റേ ZR 125, സ്ട്രീറ്റ് റാലി എന്നിവയ്ക്ക് 800 രൂപ കൂടിയിട്ടുണ്ട്.
Post Your Comments