Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 31 ഇന്ത്യക്കാരെന്ന് എംബസി

റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യാക്കാർ. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കാണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. ഇതിൽ എട്ട് പേർ മലയാളികളാണ്.

മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ നിന്നു ആറ് പേർ വീതവും ബീഹാർ, തെലുങ്കാന എന്നിവിടങ്ങളിൽ നിന്ന് നാല് പേർ വീതവും, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും മരിച്ചു.

മക്കയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് കോട്ടുവാല, മുഹമ്മദ് റഫീഖ് ഒട്ടുപാറ, മദീനയിൽ കണ്ണൂരിൽ നിന്നുള്ള ശബ്‌നാസ്, മലപ്പുറത്ത് നിന്നുള്ള അരീകത്ത് ഹംസ, റിയാദിൽ മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാൻ, പുനലൂർ സ്വദേശി വിജയകുമാരൻ നായർ, കൊല്ലം സ്വദേശി ഇബ്രാഹീം കുട്ടി ഷരീഫ്, ബുറൈദയിൽ ആലപ്പുഴ സ്വദേശി ഹസീബ് ഖാൻ പിച്ച മുഹമ്മദ് എന്നിവരാണ് മരിച്ച മലയാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button