Latest NewsNewsIndia

പ്രധാനമന്ത്രി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയം : പ്രതികരണവുമായി ശശി തരൂർ

ന്യൂ ഡൽഹി :  പ്രധാനമന്ത്രി നരേന്ദ്ര മോദി  മുന്നോട്ട് വെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂര്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണ് മോദി. ‘പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു, അവൻ വീണ്ടും സ്വപ്നങ്ങളുടെ കൂമ്പാരം വിറ്റു’ എന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ്  സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്, ഇന്ത്യയെ ആഗോള ബ്രാന്‍ഡ് ആക്കി മാറ്റണമെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Also read : അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ എത്തുന്നു , ആന്ധ്രയിലും തെലുങ്കാനയിലും പുതിയ കൊവിഡ് കേസുകള്‍

അതേസമയം ആത്മ നിർഭർ ഭാരത് അഭ്യാൻ എന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകുന്നതാണ് പാക്കേജ്. ജിഡിപിയുടെ 10ശതമാനമാണ് ഇതിനായി നീക്കി വെക്കുന്നത്. പ്രത്യേക പാക്കേജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ധനകാര്യ മന്ത്രി നിർമല സീതാരാമൻ നാളെ അറിയിക്കുമെന്നും കർഷകർ, തൊഴിലാളികൾ ചെറുകിട സംരംഭകർ എന്നിവർക്ക് നേട്ടമുണ്ടാകുന്ന പാക്കേജ് ആണിതെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button