ഇന്റോര്‍ : മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്ക് നടക്കുകയായിരുന്ന ഗർഭിണിയായ അതിഥി തൊഴിലാളി വഴിയിൽ പ്രസവിച്ചു. പ്രസവശേഷം 2 മണിക്കൂര്‍ വിശ്രമിച്ച യുവതി പിന്നാലെ 150 കിലോമീറ്റര്‍ കൂടി നടന്നുവെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ഗർഭിണിയായ സ്ത്രീയും ഭർത്താവും മധ്യപ്രദേശിലെ സത്‌നയിലുള്ള വീട്ടിലേക്ക് നടന്നത്. പിന്നീട് സംസ്ഥാനത്തിന്‍റെ അതിര്‍ത്തിയില്‍ വെച്ച് അവര്‍ക്ക് ബസ് ലഭിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് സത്ന ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ എ.കെ റേ പറഞ്ഞു.
നേരത്തെ തെലങ്കാനയിൽ നിന്ന് ഛത്തിസ്ഗഡിലെ വീട്ടിലേക്ക് നടക്കുമ്പോൾ മറ്റൊരു ഗർഭിണിയായ അതിഥി തൊഴിലാളിയും വഴിയില്‍ കുഞ്ഞിനെ പ്രസവിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ തുടങ്ങിയെങ്കിലും എല്ലാവര്‍ക്കും പോകാന്‍ കഴിയുന്നില്ല. മറ്റ് വഴിയില്ലാതെ ദിവസങ്ങളായി പലരും നടക്കുകയാണ്.
Post Your Comments