ഭുവനേശ്വർ; ഞെട്ടലോടെ ഒഡീഷ നിവാസികൾ, ഒഡീഷയിലെ മല്‍കന്‍ഗിരിയില്‍ പൊലീസ് കാന്റീനില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിനിരയായ യുവതി മരിച്ചു, മെയ് ഏഴിനായിരുന്നു ആദിവാസി യുവതിക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ ബെര്‍ഹാംപൂര്‍ എംകെസിജി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒഡീഷയിലെ മല്‍കന്‍ഗിരി ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പൊലീസ് കാന്റീന്‍ ജോലിക്കാരിയായിരുന്നു യുവതി. മെയ് ഏഴിന് യുവതിക്ക് അസുഖമാണെന്ന് അറിയിച്ച് ക്യാന്റീന്റെ ചുമതലയുള്ള പൊലീസുകാരന്‍ യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയില്‍ അബോധാവസ്ഥയിലായിരുന്നു യുവതി ഉണ്ടായിരുന്നത്.
എന്നാൽ ദേഹമാസകലം യുവതിയുടെ ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതി, കൂട്ടബലാല്‍സംഗത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് മെയ് 9 ന് പൊലീസില്‍ പരാതി നല്‍കി. ആദ്യം ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് കോരാപുട്ട് എസ്‌എല്‍എന്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് എംകെസിജി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ആദിവാസി യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒഡീഷ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മല്‍കാന്‍ഗിരി പൊലീസ് സൂപ്രണ്ടിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി കഴിയ്ഞ്ഞു.
Post Your Comments